Sunday, May 18, 2008

ആള്‍ ദൈവങ്ങള്‍ സിന്ദാബാദ്‌

ആള്‍ ദൈവങ്ങള്‍ സിന്ദാബാദ്‌

പണ്ട് പണ്ട് വളരെ പണ്ട് ഒരു ആള്‍ ദൈവം ഉണ്ടായിരുന്നു. ഇദ്ദേഹം പല മാജിക്-കള് കാട്ടിയും ജനങ്ങളെ ആകര്ഷിച്ചു - പര്‍വതം ഉയര്ത്തുക, സുര്യനെ മറക്കുക എന്നിവ. അദ്ദേഹവും സുഹൃത്തും ഒരിക്കല് യുദ്ധക്കളത്തില്‍ വച്ചു നടത്തിയ സംഭാഷണങ്ങള്‍ ഇന്ന` വളരെ അധികം ആള്ക്കാര്ക്ക് വഴികാട്ടി ആകുന്നു.

പിന്നെയും വളരെക്കാലം കഴിഞ്ഞു വേറൊരു ആള്ദൈവം ജീവിച്ചിരുന്നു. അദ്ദേഹവും മാജിക് കാണിച്ച് ആള്ക്കാരെ ആകര്ഷിച്ചു - കടലിനു മീതെ നടക്കുക, വെള്ളം വീഞ്ഞാക്കുക എന്നിവ. അദ്ദേഹത്തിന്റെ ജീവിതവും ഉപദേശങ്ങളും ഇന്ന~ വളരെ അധികം ആള്ക്കാര്ക്ക് മനഃസമാധാനം നല്കുന്നു.

ഇന്നു പല ആള്ദൈവങ്ങളും ഉണ്ട്~ - ബാബാ, രവിശന്കര്, അമ്രിതാനന്ദ മയി, പോപ്പ് തുടങ്ങിയവര്‍. എന്റെ അറിവില് ഇവെരെല്ലാം വളരെ അധികം ആള്ക്കാര്ക്ക്~ മനഃസമാധാനം നല്കുന്നുണ്ട്. ജനങ്ങള്ക്ക് ഇല്ലാത്തത് മനസമാധനമാണ്. അത് ലഭിക്കുന്നിടത്ത് അവര് പോകുന്നു. ആള്‍ ദൈവങ്ങള്‍ ആരെയും ബലമായിട്ടു പിടിച്ചു കൊണ്ടു പോകുന്നില്ല.

ഇവര് ആരെങ്ങിലും നിയമം ലംഖിക്കുന്നുന്ടെങ്ങില്‍ തീര്ച്ചയായും ശിക്ഷിക്കപെടണം. എന്നാല്‍ യാതൊരു തെളിവുമില്ലാതെ ഏതോ ആസാമി കുറ്റം ചെയ്തു എന്ന് പറഞ്ഞു കാട് അടച്ചു വെടി വക്കുന്നതില്‍ കാര്യമില്ല. ആള്‍ ദൈവങ്ങളോടു എതിര്‍പ്പുള്ളവര്‍ ഒരു Public interest litigation ഫയല്‍ ചെയ്യൂ. തെളിവുകള്‍ നല്‍കൂ. അന്വേഷണം നടക്കട്ടെ. കാര്യങ്ങളുടെ നിജസ്ഥിതി പുറത്ത് വരട്ടെ.

അക്ഷരതെറ്റുകള്‍ ഉണ്ടാകാം, ക്ഷമിക്കൂ. ഗൂഗിള്‍ translation ആണ് ഉപയോഗിച്ചത്.

Thursday, April 5, 2007

ഞാനും

അങ്ങനെ ഞാനും ഒരു ബ്ലൊഗ്ഗനായി. ഇവിടെ Acre കണക്കിന് പലരും എഴുതുന്നതു കാണുമ്മ്ബോള്‍ അസൂയ തോന്നുന്നു.

പട് വര്‍ദ്ധന്‍